Sorry, you need to enable JavaScript to visit this website.

ത്രിപുര സി.പി.എമ്മിനെ കൈവിട്ടു; മേഘാലയയിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി

അഗർത്തല- ത്രിപുരയിൽ കാൽ നൂറ്റാണ്ടായി തുടർന്ന സി.പി.എം ഭരണം തുടർന്നിരുന്ന ത്രിപുരയിൽ സി.പി.എമ്മിന് ഭരണ നഷ്ടം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലുമില്ലാതിരുന്ന ബി.ജെ.പിയാണ് ത്രിപുരയിൽ അധികാരത്തിലെത്തിയത്. ത്രിപുരയിൽ തെരഞ്ഞെടുപ്പ് നടന്ന 59 സീറ്റുകളിൽ 31 സീറ്റിൽ ബി.ജെ.പി മുന്നിലെത്തി. ബി.ജെ.പിയുടെ സഖ്യകക്ഷിയായ ഐ.പി.എഫ്.ടി എട്ടു സീറ്റിലും മുന്നിലെത്തി. 39 സീറ്റിലാണ് ബി.ജെ.പി മുന്നണി മുന്നിട്ടുനിൽക്കുന്നത്. സി.പി.എം 18 സീറ്റിലൊതുങ്ങി. കോൺഗ്രസിന് ഒരിടത്തും വിജയിക്കാനായില്ല. ആയിരം വോട്ട് പോലും നേടാൻ കോൺഗ്രസിന് കഴിഞ്ഞില്ല. 
മേഘാലയയിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. 21 സീറ്റുകളാണ് കോൺഗ്രസ് ഇതേവരെ നേടിയത്. ബി.ജെ.പിക്ക് നാല് സീറ്റുകളാണ് ലഭിച്ചത്. എൻ.സി.പിക്ക് ഒന്നും നാഷണൽ പീപ്പിൾസ് പാർട്ടി പതിനെട്ട് സീറ്റും നേടി. ഹിൽസ്റ്റേറ്റ് പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടിക്ക് രണ്ടു സീറ്റുകൾ ലഭിച്ചു. യു.ഡി.പിക്ക് നാലും കെ.എച്ച് എൻ.എമ്മിന് ഒന്നും പിഡി.എഫിന് നാലു സീറ്റും ലഭിച്ചു. നാഗാലാൻഡിൽ നാഗാ പീപ്പിൾസ് ഫ്ണ്ട് പതിനെട്ട് സീറ്റ് നേടി. നാഷണലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി പന്ത്രണ്ടും എൻ.പി.പി ഒന്നും സീറ്റ് നേടി. 

Latest News