Sorry, you need to enable JavaScript to visit this website.

മകളെ തിരിച്ചു നല്‍കണം- കോഴിക്കോട് ചില്‍ഡ്രന്‍സ്  ഹോമിലെ  പെണ്‍കുട്ടിയുടെ അമ്മ 

ചേവായൂര്‍- വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് മകളെ തിരികെ നല്‍കണമെന്ന ആവശ്യവുമായി ഒരു പെണ്‍കുട്ടിയുടെ അമ്മ ചില്‍ഡ്രന്‍സ് ഹോമിനെ സമീപിച്ചു. ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് ഇവര്‍ അപേക്ഷ നല്‍കാന്‍ ശ്രമിച്ചു. കലക്ടറുടെ അഭാവത്തില്‍ എഡിഎമ്മിനാണ് അപേക്ഷ നല്‍കിയത്.  നേരത്തെയും സമാന ആവശ്യവുമായി വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹാം സമീപിച്ചെങ്കിലും അധികൃതര്‍ അനുവദിച്ചില്ല എന്നും ഇവരുടെ അപേക്ഷയില്‍ പറയുന്നു.
 കാണാതായ ആറ് പെണ്‍കുട്ടികളേയും തിരികെയെത്തിച്ചു. 
ആറ് പെണ്‍കുട്ടികളുടെയും രഹസ്യമൊഴി കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. അഞ്ചുപേരുടെ മൊഴി നേരിട്ടു രേഖപ്പെടുത്തി. മറ്റൊരാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനാല്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മൊഴി രേഖപ്പെടുത്തിയത്.കേസില്‍ അറസ്റ്റിലായതിന് ശേഷം രക്ഷപെടാന്‍ ശ്രമിച്ച തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫിയെ പോലീസ് പിടികൂടി. സ്‌റ്റേഷനിലെ പിന്‍ഭാഗത്തെ വാതിലൂടെ ഓടിരക്ഷപ്പെട്ട യുവാവ് സമീപത്തെ കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു.കാണാതായ പെണ്‍കുട്ടികള്‍ക്കൊപ്പമാണ് ഫെബിന്‍ റാഫിയെയും കൊല്ലം സ്വദേശി ടോം തോമസിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിരുന്നു.


 

Latest News