ഇന്ത്യയില്‍ 2.34 ലക്ഷം പേര്‍ക്ക് കൂടി കോവിഡ്, 893 മരണം

ന്യൂദല്‍ഹി-രാജ്യത്ത് 2.34 ലക്ഷം കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. മൊത്തം രോഗബാധയുടെ 4.59 ശതമാനമാണ് ആക്ടീവ് കേസുകള്‍. രാജ്യത്ത് ഇതുവരെ 4.10 കോടി പേരെയാണ് കോവിഡ് ബാധിച്ചതെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 13.39 ശതമാനത്തില്‍നിന്ന് 14.50 ശതമാനമായി വര്‍ധിച്ചു. പ്രതിവാര പോസിറ്റിവിറ്റി 16.40 ശതമാനമാണ്.
24 മണിക്കൂറിനിടെ 893 മരണങ്ങളാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് 165.70 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. 2021 ജനുവരി 16 നാണ് ഇന്ത്യയില്‍ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന മഹാരാഷ്ട്രയില്‍ രോഗ ബാധ കുറയുന്നുണ്ട്. ശനിയാഴ്ച 27,971 കേസുകളാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 85 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 61 പേര്‍ മരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് മൂന്നാം തരംഗം മഹാരാഷ്ട്രയില്‍ കുറയുകയാണെങ്കിലും ചില നഗരങ്ങളില്‍ കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപെ പറഞ്ഞു.

 

Latest News