Sorry, you need to enable JavaScript to visit this website.

എയര്‍ടെലില്‍ ഗൂഗ്ള്‍ 100 കോടി ഡോളര്‍ നിക്ഷേപിക്കുന്നു; ഇതാണ് ഡീല്‍

ന്യൂദല്‍ഹി- യുഎസ് ടെക്ക് ഭീമന്‍ ഗൂഗ്ള്‍ ഇന്ത്യന്‍ ടെലികോം കമ്പനിയായ ഭാരത എയര്‍ടെലില്‍ 100 കോടി ഡോളറിന്റെ നിക്ഷേപം നടത്തുന്നു. എയര്‍ടെലില്‍ 1.28 ശതമാനം ഓഹരി പങ്കാളിത്തം ലഭിക്കുന്ന 70 കോടി ഡോളറിന്റെ ഓഹരി നിക്ഷേപവും 30 കോടിയുടെ വാണിജ്യ ഇടപാടുകളുമാണ് ഈ കരാറിലുള്‍പ്പെടുന്നത്. ഗൂഗ്ള്‍ ഫോര്‍ ഇന്ത്യ ഡിജിറ്റൈസേഷന്‍ ഫണ്ടിന്റെ ഭാഗമായാണ് ഈ നിക്ഷേപമെന്ന് ഗൂഗള്‍ പറഞ്ഞു. അടുത്ത അഞ്ചു വര്‍ഷത്തേക്കാണ് ഈ നിക്ഷേപ കരാര്‍. ഓഹരി ഒന്നിന് 734 രൂപാ നിരക്കിലാണ് ഗൂഗ്ള്‍ എയര്‍ടെല്‍ ഓഹരി വാങ്ങുന്നത്. 
 
ഫോണ്‍ നിര്‍മാണ കമ്പനികളുമായി ചേര്‍ന്ന് എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയില്‍ സ്മാര്‍ട്‌ഫോണ്‍ ലഭ്യമാക്കുക, മെച്ചപ്പെട്ട ആന്‍ഡ്രോയ്ഡ് സേവനങ്ങള്‍ ലഭ്യമാക്കുക എന്നിവയാണ് ഈ നിക്ഷേപത്തിലൂടെ ഗൂഗ്ള്‍ ലക്ഷ്യമിടുന്നത്. 5ജി സേവനങ്ങള്‍ക്കും മറ്റുമായി എയര്‍ടെല്‍ നിലവില്‍ ഗൂഗ്‌ളിന്റെ പല സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നുണ്ട്. 

ഇന്ത്യന്‍ വിപണിയില്‍ എയര്‍ടെലിന്റെ മുഖ്യ എതിരാളിയായ റിലയന്‍സ് ജിയോയില്‍ നേരത്തെ ഗൂഗ്ള്‍ 450 കോടി ഡോളര്‍ നിക്ഷേപിച്ചിരുന്നു.

Latest News