Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എം.ജി യൂണിവേഴ്‌സിറ്റിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥ പിടിയിൽ

എംജി സർവകലാശാലയിൽ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ജീവനക്കാരി എൽസി

കോട്ടയം -  മഹാത്മാഗാന്ധി സർവകലാശാലയിൽ സർട്ടിഫിക്കറ്റിന് ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയ വനിത ഉദ്യോഗസ്ഥ പിടിയിൽ. സർവകലാശാലയിൽ കൈക്കൂലി മാഫിയ പിടിമുറുക്കിയെന്ന ആക്ഷേപത്തിനിടെയാണ് വിജിലൻസ് വിഭാഗം റെയ്ഡ് നടത്തിയത്്. കോട്ടയം ആർപ്പൂക്കര സ്വദേശിനിയായ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്് എൽസി സജിയാണു പിടിയിലായത്്. സർകലാശാലയുടെ പ്രധാന ഓഫീസിലാണ് വിജിലൻസ് റെയ്ഡു നടത്തിയത്്.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. എം.ബിഎ വിദ്യാർഥിയിൽ നിന്നും മാർക്ക് ലിസ്റ്റും പ്രഫഷണൽ സർട്ടിഫിക്കറ്റും നൽകുന്നതിനായി ഒന്നര ലക്ഷം രൂപയാണ് എൽസി കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതേ തുടർന്നു ഇവർ 1.25 ലക്ഷം രൂപ കൈക്കൂലിയായി നൽകി. ബാക്കി തുകയായ 30000 രൂപ കൂടി നൽകണമെന്ന് എൽസി ആവശ്യപ്പെട്ടു. ഇതിൽ ആദ്യ ഗഡുവായ 15000 രൂപ ശനിയാഴ്ച തന്നെ നൽകണമെന്നു എൽസി നിർബന്ധിച്ച. ഇതേ തുടർന്നു എം.ബിഎ വിദ്യാർത്ഥിനി വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന് പരാതി നൽകി.

ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം രൂപരേഖ തയ്യാറാക്കിയ ശേഷം എം.ബി.എ വിദ്യാർത്ഥിയുടെ പക്കിൽ ഫിനോഫ്തലിൻ പൗഡർ പുരട്ടിയ നോട്ട് നൽകി വിട്ടു. ഈ തുക യൂണിവേഴ്സിറ്റി ക്യാമ്പസിൽ വച്ച് എംബിഎ വിദ്യാർത്ഥിയുടെ പക്കൽ നിന്നും ഏറ്റുവാങ്ങുന്നതിനിടെ ഇവരെ വിജിലൻസ് സംഘം പിടികൂടി.  ഈ നോട്ടിൽ പുരട്ടിയ ഫിനോഫ്തലിൻ പൗഡർ പരിശോധനയിൽ തെളിയുകയും ചെയ്തു. ഫിനോഫ്തലിൻ പരിശോധനയ്ക്ക്് ഒരു കൂസലുമില്ലാതെയാണ് എൽസി സഹകരിച്ചത്്. സ്വന്തം ഇരിപ്പടത്തിൽ തന്നെ ഇരുക്കുകയായിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോട്ടയം ജില്ലാ ആശുപത്രിയിൽ എത്തിച്ച് എൽസിയുടെ ആരോഗ്യ പരിശോധന നടത്തി. സംഭവം അറിഞ്ഞ്്് മകൻ സ്ഥലത്തെത്തി അമ്മ കുറ്റം ചെയ്തിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് ബഹളം വച്ചു. എന്നാൽ മകൻ കരഞ്ഞ് വിളിച്ചതോടെ ഒന്നും പേടിക്കാനില്ല എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞ എൽസി  ആശ്വസിപ്പിക്കുന്നുണ്ടായിരന്നു. വീണ്ടും കരച്ചിൽ തുടർന്നതോടെ താനല്ലേ പറയുന്നത് ഒന്നും കുഴപ്പമില്ല എന്ന് എൽസി വീണ്ടും ആവർത്തിച്ചു. പരീക്ഷാ വിഭാഗത്തിലെ ജീവനക്കാരിയാണ് എൽസി. സർവകലാശാലാ ആസ്ഥാനത്ത് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സർവകലാശാല ജീവനക്കാരി ലക്ഷങ്ങളുടെ കൈക്കൂലി കേസിൽ പിടിയിലായത്. തുടർന്നു പരിശോധന നടത്തുമെന്ന് അധികൃതർ സൂചിപ്പിച്ചു.
 

Latest News