മൂന്നുകോടിയുടെ മയക്കുമരുന്നുമായി നൈജീരിയക്കാര്‍ പിടിയില്‍

ബംഗലൂരു- മൂന്നുകോടി വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരവുമായി രണ്ട് നൈജീരിയക്കാര്‍ ബംഗലൂരുവില്‍ പിടിയിലായി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിക്സ്റ്റസ് ഉചേക് ,30, ചുക് വുഡ്‌ബേണ്‍ ഹെന്റി ,34, എന്നിവരെ ഹൊറമാവില്‍ അറസ്റ്റ് ചെയ്തത്. 1.5 കിലോ എക്‌സ്റ്റസി ക്രിസ്റ്റല്‍ ആണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. 120 ഗ്രാം ബ്ലാക്ക് എം.ഡി.എം.എ, വെള്ളത്തില്‍ കലക്കിയ 16.5 കിലോ എം.ഡി.എം.എ എന്നിവയും ഒരു കാറും പിടിച്ചെടുത്തു.
വിദ്യാര്‍ഥികള്‍ക്കും വ്യവസായികള്‍ക്കും വില്‍ക്കാനായി സൂക്ഷിച്ചവയായിരുന്നു ഇവയെന്ന് പോലീസ് പറഞ്ഞു. ഗോവിന്ദപ്പുര പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഇവര്‍ പിടിയിലായത്.

 

Latest News