യഥാര്‍ഥ അട്ടിമറി വരാനിരിക്കുന്നത് ഗുജറാത്തിലെന്ന് അഖിലേഷ്

ലഖ്‌നൗ- ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലത്തില്‍ അത്ഭുതപ്പെടാന്‍ ഒന്നും ഉണ്ടാകില്ലെന്നും യഥാര്‍ഥ അത്ഭുതം വരാനിരിക്കുന്നത് ഗുജറാത്തിലാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.
യു.പിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവുമെന്ന് ദൃഢവിശ്വാസമുണ്ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പായിരിക്കും യഥാര്‍ഥ അട്ടിമറി. ഉത്തര്‍പ്രദേശിലെ വോട്ടര്‍മാര്‍ ഇതിനകം വിധിയെഴുതിക്കഴിഞ്ഞു. ബി.ജെ.പി ഭയന്നിരിക്കുകയാണെന്നും അഖിലേഷ് പറഞ്ഞു.
രാഷ്ട്രീയ ലോക്ദള്‍ നേതാവ് ചൗധരി ജയന്ത് സിംഗിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അഖിലേഷ്.

 

Latest News