പെഗസസ്: മോഡി സര്‍ക്കാര്‍ ചെയ്തത് രാജ്യദ്രോഹമെന്ന് രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി- ഇസ്രായിലുമായുള്ള 200 കോടി ഡോളറിന്റെ പ്രതിരോധ കരാറിലൂടെയാണ് കേന്ദ്ര സര്‍ക്കാര്‍ പെഗസസ് ചാര സോഫ്റ്റ്വെയര്‍ വാങ്ങിയതെന്ന ന്യൂയോര്‍ക്ക് ടൈംസ് അന്വേഷണ റിപോര്‍ട്ടിനു പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ജനാധിപത്യ സ്ഥാപനങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും നീതിന്യായ സംവിധാനത്തിനുമെതിരെ ചാരപ്പണി ചെയ്യാനാണ് മോഡി സര്‍ക്കാര്‍ പെഗസസ് സ്‌പൈവെയര്‍ വാങ്ങിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രതിപക്ഷ നേതാക്കള്‍, ഉന്നത സൈനികര്‍, ന്യായാധിപന്മാര്‍ എന്നിവരുടെ ഫോണ്‍ ചോര്‍ത്തിയത് രാജ്യദ്രോഹമാണെന്നും മോഡി സര്‍ക്കാര്‍ ചെയ്തത് രാജ്യദ്രോഹമാണെന്നും രാഹുല്‍ ആരോപിച്ചു.

Latest News