തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണചുമതല ആര്‍ക്കും കൈമാറാതെ വിദേശ യാത്ര നടത്തുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. കേരളം കോവിഡിന്റെ ദുരിതം അനുഭവിക്കുമ്പോള്‍ ചികിത്സക്ക് പോവുന്നത് മനസ്സിലാക്കാം, പക്ഷേ ഭരണത്തിന്റെ ചുമതല പോലും ആരെയും ഏല്‍പ്പിക്കാതെ മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിച്ചു നടക്കുന്നത് ഒരു മുഖ്യമന്ത്രിക്ക് ഭൂഷണമാണോയെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ എത്തിയിട്ടുണ്ട്, ശനിയാഴ്ച രാവിലെ ദുബായില്‍ വന്നിറങ്ങിയ മുഖ്യമന്ത്രി വരുംദിവസങ്ങളില്‍ യുഎഇയിലെ വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കുകയും വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യും.
യുഎസില്‍ നിന്ന് ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിയ ശേഷം ഫെബ്രുവരി മൂന്നിന് ദുബായിലേക്ക് പുറപ്പെടാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പിന്നീട് പരിപാടികളില്‍ മാറ്റം വരുത്തുകയായിരുന്നു.