സൗദിയില്‍ എണ്ണ ഉല്‍പാദനം കുറഞ്ഞു; 11 കൊല്ലത്തിനിടെ ഏറ്റവും വലിയ കുറവ്

റിയാദ് - കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയുടെ ശരാശരി പ്രതിദിന എണ്ണയുല്‍പാദനം 1.3 ശതമാനം തോതില്‍ കുറഞ്ഞതായി സൗദി ഊര്‍ജ മന്ത്രാലയത്തിന്റെയും ഒപെക്കിന്റെയും വിവരങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ കൊല്ലം പ്രതിദിനം ശരാശരി 91 ലക്ഷം ബാരല്‍ എണ്ണ തോതിലാണ് സൗദി അറേബ്യ ഉല്‍പാദിപ്പിച്ചത്. 2020 ല്‍ ഇത് 92 ലക്ഷം ബാരലായിരുന്നു. കഴിഞ്ഞ വര്‍ഷം പ്രതിദിന ഉല്‍പാദനത്തില്‍ ഒരു ലക്ഷം ബാരലിന്റെ വീതം കുറവാണ് രേഖപ്പെടുത്തിയത്. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിന്റെ ആകെ എണ്ണയുല്‍പാദനത്തിന്റെ 34.5 ശതമാനം സൗദി അറേബ്യയുടെ വിഹിതമാണ്.
പതിനൊന്നു വര്‍ഷത്തിനിടെ സൗദി അറേബ്യയുടെ എണ്ണയുല്‍പാദനത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ കുറവാണ് കഴിഞ്ഞ കൊല്ലത്തേത് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനു മുമ്പ് 2010 ലാണ് എണ്ണയുല്‍പാദനം ഇതിലും താഴേക്ക് കുറഞ്ഞത്. ആ വര്‍ഷം ശരാശരി പ്രതിദിന എണ്ണയുല്‍പാദനം 82 ലക്ഷം ബാരലായിരുന്നു.

 

 

Latest News