പട്ടിണിയിലായ അഫ്ഗാനികള്‍ കുഞ്ഞുങ്ങളേയും അവയവങ്ങളും വില്‍ക്കുന്നു

ബെര്‍ലിന്‍- അഫ്ഗാനില്‍ ആളുകള്‍ അവയവങ്ങളും കുഞ്ഞുങ്ങളേയും വില്‍പന നടത്തിയാണ് പട്ടിണി മാറ്റുന്നതെന്ന് ലോക ഭക്ഷ്യ പരിപാടിയുടെ (ഡബ്ല്യുഎഫ്പി) മേധാവി. അഫ്ഗാനിസ്ഥാനിലെ ദുരിതങ്ങളിലേകക്് ശ്രദ്ധക്ഷണിച്ചുകൊണ്ടാണ് ഡേവിഡ് ബീസ്ലെ ഇക്കാര്യം പറഞ്ഞത്. ജനസംഖ്യയില്‍ പകുതിയിലേറെയും പട്ടിണിയിലാണെന്നും അന്താരാഷ്ട്ര സമൂഹം അഫ്ഗാനിസ്ഥാനുള്ള സഹായത്തിന് വേഗം കൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാമ്പത്തിക തകര്‍ച്ചക്കു പുറമെ അഫ്ഗാന്‍ വരള്‍ച്ചയും മഹാമാരിയും നേരിടുകയാണ്. വര്‍ഷങ്ങള്‍ നീണ്ടുപോയ പോരാട്ടത്തിന്റെ ഫലമായി സമ്പദ് രംഗം സമ്പൂര്‍ണ തകര്‍ച്ചയിലാണ്.
24 ദശലക്ഷം ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷയില്ല. പകുതിയിലേറെ ജനങ്ങളും പട്ടിണിയിലേക്ക് നീങ്ങുന്നു. 97 ശതമാനം ജനങ്ങള്‍ ഈ വര്‍ഷം ദാരിദ്ര്യ രേഖക്കു താഴേക്ക് പോകും.
20 വര്‍ഷം നീണ്ട പോരാട്ടമാണ് അഫ്ഗാനിസ്ഥാനെ ലോകത്തെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നാക്കി മാറ്റിയതെന്ന് ബീസ്ലെ പറഞ്ഞു.
മകള്‍ക്ക് നല്ല ഭക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ മറ്റൊരു കുടുംബത്തിനു കൈമാറിയ സ്ത്രീയെ തനിക്ക് കാണാന്‍ സാധിച്ചുവെന്ന് അദ്ദേഹം വിശദീകരിച്ചു.
അമേരിക്കയും സഖ്യകക്ഷികളും കഴിഞ്ഞ ഓഗസ്റ്റില്‍ അഫ്ഗാന്‍ വിട്ടപ്പോള്‍ പല സന്നദ്ധ സംഘടനകളും സഹായം വാഗ്ദാനം ചെയ്തിരുന്നു. അഫ്ഗാനില്‍ നിലവിലുള്ള പട്ടിണി പ്രതിസന്ധി മറികടക്കാ്# ലോകത്തെ സമ്പന്നര്‍ സഹായിച്ചേ മതിയാകൂയെന്ന് ബീസ്ലെ കൂട്ടിച്ചേര്‍ത്തു.

 

Latest News