Sorry, you need to enable JavaScript to visit this website.

ഗര്‍ഭിണികള്‍ക്ക് നിയമന അയോഗ്യത, എസ്.ബി.ഐക്ക് വനിതാകമ്മീഷന്‍ നോട്ടീസ്

ന്യൂദല്‍ഹി- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ നിയമനത്തില്‍ ഗര്‍ഭിണികള്‍ക്ക്് താല്‍ക്കാലിക അയോഗ്യത കല്‍പിച്ചുകൊണ്ടുള്ള ഉത്തരവില്‍ ദല്‍ഹി വനിതാ കമ്മീഷന്‍ ഇടപെടല്‍. മാര്‍ഗനിര്‍ദേശം പിന്‍വലിക്കണമെന്ന് ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എസ്.ബി.ഐക്ക് വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചു.

പുതിയ ഉത്തരവ് വിവേചനപരവും നിയമവിരുദ്ധവുമാണെന്ന് നോട്ടീസില്‍ പറയുന്നു. വിവാദ സര്‍ക്കുലര്‍ റദ്ദ് ചെയ്യണമെന്നും വിഷയത്തില്‍ അടുത്ത ചൊവ്വാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഡിസംബര്‍ 31നാണ് ഗര്‍ഭിണികളായവര്‍ക്ക് താല്‍ക്കാലിക അയോഗ്യത കല്‍പിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് എസ്.ബി.ഐ പുറത്തിറക്കിയത്. മൂന്നുമാസമോ അതിലേറെയോ ആയ ഗര്‍ഭമുള്ള ഉദ്യോഗാര്‍ഥി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ പ്രസവിച്ച് നാലുമാസമാകുമ്പോള്‍ മാത്രമേ നിയമനം നല്‍കാവൂ എന്നാണ് ചീഫ് ജനറല്‍ മാനേജര്‍ മേഖലാ ജനറല്‍ മാനേജര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നത്.

 

Latest News