Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യയില്‍ കോവിഡ് സാഹചര്യം മെച്ചപ്പെടുന്നു, പ്രതിദിന കേസുകള്‍ 2.35 ലക്ഷമായി കുറഞ്ഞു

ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് സാഹചര്യം മെച്ചപ്പെടുന്നു. 24 മണിക്കൂറിന 2.35 ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച ആറു ശതമാനം കുറവാണ്.
871 മരണമാണ്  റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 258 മരണം കേരളത്തില്‍ നേരത്തെ കണക്കില്‍ പെടുത്താത്തതാണ്. ഇങ്ങനെ  വരുമ്പോള്‍ പുതിയ മരണ സംഖ്യ 613 ആണ്. രാജ്യത്ത് 4.93 ലക്ഷമാളുകളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. മൂന്നാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ ദിവസമാണ്.
മൊത്തം രോഗബാധയുടെ 4.91 ശതമാനമാണ് ആക്ടീവ് കേസുകള്‍. ദേശീയ കോവിഡ് മുക്തി നിരക്ക് 93.89 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു.

 

Latest News