മുഖ്യമന്ത്രി തിരിച്ചെത്തുക  ഒരാഴ്ച ദുബായില്‍ തങ്ങിയ ശേഷം 

തിരുവനന്തപുരം- അമേരിക്കയില്‍ നിന്ന് ഇന്ന് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരാഴ്ച ദുബായില്‍ തങ്ങിയ ശേഷം മടങ്ങിയെത്തും. യു.എസില്‍  ചികിത്സകഴിഞ്ഞു മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രാ പരിപാടിയില്‍ മാറ്റം വരുത്തി. ദുബായില്‍ എത്തുന്ന അദ്ദേഹം ഒരാഴ്ച യു.എ.ഇ. സന്ദര്‍ശിച്ച് വിവിധ പരിപാടികളില്‍ പങ്കെടുക്കും.
ദുബായ് എക്‌സ്‌പോയിലെ കേരള പവിലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ അവിടത്തെ മന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഫെബ്രുവരി ഏഴിന് അദ്ദേഹം തിരുവനന്തപുരത്ത് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
ഫെബ്രുവരി 3, 4 തീയതികളില്‍ ദുബായ് എക്‌സ്‌പോയില്‍ പങ്കെടുക്കാനും വിവിധ ചര്‍ച്ചകളില്‍ പങ്കെടുക്കാനും യു.എ.ഇ.യിലേക്ക് വീണ്ടും പോകാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.
 

Latest News