ജിദ്ദയിലെ കെട്ടിടം പൊളിക്കൽ: നഷ്ടപരിഹാരം നൽകുമെന്ന് നഗരസഭ

ജിദ്ദ- ജിദ്ദയിലെ ചേരികൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി പൊളിക്കപ്പെട്ട കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ ആരംഭിച്ചതായി ജിദ്ദ നഗരസഭയും സ്റ്റേറ്റ് പ്രോപർട്ടീസ് ജനറൽ അതോറിറ്റിയും അറിയിച്ചു. പ്രോപർട്ടീസ് ജനറൽ അതോറിറ്റിയുടെ ഓഫീസ് വഴിയും നഗരസഭയുടെ വെബ്സൈറ്റ് വഴിയും ജനുവരി 30 മുതൽ അപേക്ഷകൾ സ്വീകരിക്കും. 
ആധാരമടക്കം രേഖകളുള്ള ഭൂമിയിലെ കെട്ടിടത്തിന് ഭൂമിക്കും കെട്ടിടത്തിനും നഷ്ടരിഹാരം നൽകും. എന്നാൽ രേഖകളില്ലെങ്കിൽ കെട്ടിടത്തിന് മാത്രമായിരിക്കും നഷ്ടപരിഹാരം ലഭിക്കുകയെന്നും അധികൃതർ വ്യക്തമാക്കി. ഉടമസ്ഥാവകാശ രേഖ, ഉടമയുടെയോ പകരക്കാരന്റെയോ തിരിച്ചറിയൽ കാർഡ് എന്നിവയുടെ കോപ്പികൾ, ഉടമയുടെ മറ്റുവിവരങ്ങൾ, കെട്ടിടത്തിന്റെ പൂർണ ചിത്രം (ഉണ്ടെങ്കിൽ), ഇലക്ട്രിസിറ്റി ബിൽ കോപ്പി, കെട്ടിട നമ്പർ, പ്രദേശത്തിന്റെ ഏരിയൽ ചിത്രം (ഉണ്ടെങ്കിൽ) എന്നിവയോടൊപ്പമാണ് അപേക്ഷ നൽകേണ്ടത്.

Latest News