മോന്‍സന്‍ കേസില്‍ പോലീസുകാരുടെ പങ്കെന്താണ്, ആരാഞ്ഞ് ഹൈക്കോടതി

കൊച്ചി- മോന്‍സന്‍ മാവുങ്കലിന്റെ  പുരാവസ്തു തട്ടിപ്പ് കേസില്‍ പോലീസുകാര്‍ ഉള്‍പ്പെട്ടിട്ടില്ലേയെന്നു ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. കേസുമായി ബന്ധപ്പെട്ടു സസ്പെന്‍ഷനിലായ ഐ.ജി ലക്ഷ്മമണിനെതിരായ ആരോപണമെന്താണെന്നും കോടതി ചോദിച്ചു. മോന്‍സന്റെ കേസ് മാറ്റാന്‍ ഇടപെടല്‍ നടത്തിയെന്നാണ് ആരോപണമെന്നു സര്‍ക്കാര്‍ മറുപടി ന്ല്‍കി. കേസില്‍ വിദേശ ബന്ധം കണ്ടെത്താനായിട്ടില്ലെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ അറിയിച്ചു. മോന്‍സന് പോലീസ് സഹായം ലഭിച്ചതുകൊണ്ടാണ് അയാള്‍ ഇത്രയ്ക്ക് വളര്‍ന്നതെന്നു കോടതി വാക്കാല്‍ പരാമര്‍ശിച്ചു. കേസില്‍ അനിതാ പുല്ലയിലിന്റെ ബന്ധത്തെ കുറിച്ച് കണ്ടെത്താനായിട്ടില്ലെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ അറിയിച്ചു.  കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു ഇ.ഡി കൂടുതല്‍ സമയം ആവശ്യപ്പെട്ടു.

 

 

Latest News