മക്ക - വിദേശങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ഥാടകരുടെ ഉംറ വിസകള്‍ ദീര്‍ഘിപ്പിക്കാന്‍ കഴിയില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറ വിസയില്‍ സൗദിയില്‍ തങ്ങാന്‍ കഴിയുന്ന കാലം മുപ്പതു ദിവസമായി നിര്‍ണയിച്ചിട്ടുണ്ട്. വിദേശങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഇ-വിസയാണ് അനുവദിക്കുന്നത്.
ഉംറ വിസയില്‍ എത്തുന്നവര്‍ക്ക് വിസാ കാലയളവില്‍ മക്കയിലും മദീനയിലും സൗദിയിലെ മറ്റെല്ലാ നഗരങ്ങളിലും സ്വതന്ത്രമായി സഞ്ചരിക്കാവുന്നതാണ്. ഇരു ഹറമുകളിലും ബാധകമാക്കുന്ന മുന്‍കരുതല്‍ നടപടികള്‍ കാരണം ഉംറ ആവര്‍ത്തനത്തിന് പെര്‍മിറ്റ് അനുവദിക്കുന്ന ഇടവേള പത്തു ദിവസമായി നിര്‍ണയിച്ചിട്ടുണ്ട്. വിദേശങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ഥാടകര്‍ വാക്സിന് സ്വീകരിച്ചത് സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ സൗദിയില്‍ പ്രവേശിക്കുന്നതിനു മുമ്പായി ഖുദൂം പ്ലാറ്റ്ഫോം വഴി രജിസ്റ്റര്‍ ചെയ്യണം.
സൗദിയിലെത്തിയ ശേഷം തവക്കല്‍നാ, ഇഅ്തമര്‍നാ ആപ്പുകളില്‍ തീര്‍ഥാടകര്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. തവല്‍ക്കല്‍നാ ആപ്പില്‍ ആരോഗ്യനില അപ്ഡേറ്റ് ചെയ്ത ശേഷം ഉംറ നിര്‍വഹിക്കാനും വിശുദ്ധ ഹറമില്‍ നമസ്കാരങ്ങളില്‍ പങ്കെടുക്കാനും മസ്ജിദുന്നബവിയില്‍ റൗദ ശരീഫില്‍ നമസ്കാരം നിര്‍വഹിക്കാനും പ്രവാചകന്റെയും അനുചര•ാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്താനും ആവശ്യമായ പെര്‍മിറ്റുകള്‍ക്ക് ബുക്ക് ചെയ്യാന്‍ സാധിക്കുമെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.






