Sorry, you need to enable JavaScript to visit this website.

സി.പി.എം സൈബര്‍ ആക്രമണങ്ങളില്‍ പ്രതിഷേധിക്കണം- കെ. സുധാകരന്‍

കണ്ണൂര്‍ - റഫീഖ് അഹമ്മദിനും കാരശ്ശേരി മാഷിനും എതിരെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ നീതിബോധമുള്ളവര്‍ പ്രതികരിക്കണമെന്ന് കെ.പി.സി.സി.പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു.
സി.പി.എമ്മിന്റെ സൈബര്‍ ഗുണ്ടായിസം നീതികരിക്കാനാവാത്തതാണ്. കെ-റെയില്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക പങ്കുവെച്ചതിന്റെ പേരില്‍ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ക്കു നേരെ സി.പി.എം സൈബര്‍ സംഘം നടത്തുന്ന വന്യമായ ആക്രമണം  നീതികരിക്കാനാവില്ല. കേരളം രാഷ്ട്രീയ പ്രബുദ്ധതയുടെ നാടല്ലേ? ഇത്രയും അധമമായ പ്രവൃത്തികള്‍ അനുവദിക്കാമോ? കവി റഫീഖ് അഹമ്മദിനേയും കാരശ്ശേരി മാഷിനെപ്പോലുള്ളവര്‍ക്കുമെതിരെ നടത്തിക്കൊണ്ടിരിഒരു തരത്തിലും ക്കുന്ന ദാക്ഷിണ്യരഹിതമായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നീതിബോധമുള്ള മലയാളി സമൂഹം പ്രതികരിക്കണമെന്ന് കെ. സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു.
                     

 

 

Latest News