ന്യൂദല്‍ഹി- സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുമ്പോള്‍ ഇടക്കാല ജാമ്യമോ പരോളോ അനുവദിച്ച തടവുകാരോട് തിരികെ എത്താന്‍ നിര്‍ബന്ധിക്കരുതെന്ന് കേരള സര്‍ക്കാരിനോട് സുപ്രീംകോടതി. ജയിലിലേക്ക് മടങ്ങാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്നും നിലവില്‍ ജയിലില്‍ കഴിയുന്നവരുടെ സുരക്ഷക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് നോക്കാനും ജസ്റ്റീസ് നാഗേശ്വര റാവു നിര്‍ദേശിച്ചു. കേരളത്തിലെ ജയിലുകളിലെ കോവിഡ് സാഹചര്യം പരിഗണിച്ച് കൂടുതല്‍ തടവു പുള്ളികള്‍ക്ക് ഇളവുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.






