Sorry, you need to enable JavaScript to visit this website.

ഇ-പെയ്‌മെന്റ് 57 ശതമാനം, ലക്ഷ്യം കവിഞ്ഞതായി സൗദി സെന്‍ട്രല്‍ ബാങ്ക്

റിയാദ് - ചില്ലറ വ്യാപാര മേഖലയില്‍ ഇ-പെയ്‌മെന്റ് ലക്ഷ്യം കവിഞ്ഞതായി സൗദി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ചില്ലറ വ്യാപാര മേഖലയില്‍ കഴിഞ്ഞ വര്‍ഷം ആകെ പെയ്‌മെന്റ് ഇടപാടുകളില്‍ ഇ-പെയ്‌മെന്റ് 57 ശതമാനമായി ഉയര്‍ന്നു. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായ ധന മേഖലാ വികസന പ്രോഗ്രാം പ്രകാരം 2021 ല്‍ ചില്ലറ വ്യാപാര മേഖലയില്‍ ഇ-പെയ്‌മെന്റ് 55 ശതമാനമായി ഉയര്‍ത്താനാണ് ലക്ഷ്യമിട്ടിരുന്നത്. ഇ-പെയ്‌മെന്റ് മേഖല വിപുലീകരിക്കാനും പണമിടപാടുകളുടെ ഡിജിറ്റല്‍ പരിവര്‍ത്തനം ശക്തിപ്പെടുത്താനും ഇ-ചാനലുകളുടെ ഉപയോഗം സജീവമാക്കാന്‍ സഹായകമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും സെന്‍ട്രല്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നു.
ഇ-പെയ്‌മെന്റ് വര്‍ധിപ്പിക്കാനും പണമിടപാടുകള്‍ ആശ്രയിക്കുന്നത് കുറക്കാനും ലക്ഷ്യമിടുന്ന പെയ്‌മെന്റ് മേഖലക്കായുള്ള സെന്‍ട്രല്‍ ബാങ്കിന്റെ തന്ത്രപരമായ പദ്ധതികള്‍ നടപ്പാക്കിയതിലൂടെ ധന മേഖലാ വികസന പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ നേട്ടം സാധ്യമായത്.

 

Latest News