Sorry, you need to enable JavaScript to visit this website.

ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം വഴി ലഭിച്ച സംഭാവനകള്‍ 121 കോടി കവിഞ്ഞു

റിയാദ് - ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇഹ്‌സാന്‍ പ്ലാറ്റോഫോം വഴി ലഭിച്ച സംഭാവനകള്‍ 121 കോടി കവിഞ്ഞു. കഴിഞ്ഞ ദിവസം വരെ ആകെ 121,16,98,262 റിയാലാണ് സംഭാവനകളായി ലഭിച്ചത്. ഉദാരമതികള്‍ നല്‍കിയ സംഭാവനകള്‍ ഇതുവരെ 29,53,996 പേര്‍ക്ക് പ്രയോജനപ്പെട്ടു. ആകെ 1,76,89,726 തവണയാണ് പ്ലാറ്റ്‌ഫോം വഴി സംഭാവനകള്‍ ലഭിച്ചത്. ധനസഹായത്തിനുള്ള വ്യക്തികളുടെ അപേക്ഷകള്‍ പ്ലാറ്റ്‌ഫോം നേരിട്ട് സ്വീകരിക്കില്ല. ഔദ്യോഗിക വകുപ്പുകളുമായും സന്നദ്ധ സംഘടനകളുമായും സഹകരിച്ചാണ് പ്ലാറ്റ്‌ഫോം ധനസഹായ വിതരണം നടത്തുന്നത്. ധനസഹായം ആവശ്യമുള്ളവരെ ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന പക്ഷം സന്നദ്ധ സംഘടനകളുമായോ ബന്ധപ്പെട്ട ഔദ്യോഗിക വകുപ്പുകളുമായോ ആശയവിനിമയം നടത്തുകയാണ് വേണ്ടതെന്നും ഇഹ്‌സാന്‍ പ്ലാറ്റോഫോം പറഞ്ഞു.

 

 

Latest News