സൗദിയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു

റിയാദ് - സൗദിയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ആലോചിക്കുന്നു. കോഴിയിറച്ചിയും ഇറച്ചിയും ഇവ ചേര്‍ത്തുള്ള ഉല്‍പന്നങ്ങളും അടക്കം സൗദി നിര്‍മിത ഉല്‍പന്നങ്ങള്‍ക്കും വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ക്കും ഒരുപോലെ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനാണ് നീക്കം. ജലാറ്റിന്‍, കൊളാജന്‍, അനിമല്‍ റെന്നറ്റ്, അനിമല്‍ ഫാറ്റ് ഓയില്‍ എന്നിവ ചേരുവയായി ചേര്‍ക്കുന്ന മുഴുവന്‍ ഭക്ഷ്യവസ്തുക്കള്‍ക്കും ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന ഭക്ഷ്യവസ്തുക്കളുടെ പട്ടിക സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി തയാറാക്കിയിട്ടുണ്ട്. അടുത്ത ജൂലൈ ഒന്നു മുതല്‍ ഇത് നടപ്പാക്കാനാണ് അതോറിറ്റി ആലോചിക്കുന്നത്.  

 

 

Latest News