Sorry, you need to enable JavaScript to visit this website.

മോഷ്ടാക്കള്‍ പാടത്ത് കുഴിച്ചിട്ട എട്ട് കോടി രൂപയുടെ സ്വര്‍ണം കണ്ടെത്തി, 10 പേര്‍ അറസ്റ്റില്‍

മുംബൈ- ദക്ഷിണ മുംബൈയിലെ ജ്വല്ലറിയില്‍നിന്ന് എട്ട് കോടി രൂപയുടെ സ്വര്‍ണം മോഷ്ടിച്ച സംഭവത്തില്‍ പത്ത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭൂലേശ്വര്‍ പ്രദേശത്തെ ജ്വല്ലറിയില്‍ ജനുവരി 14 നായിരുന്നു കവര്‍ച്ച.
ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും അന്വേഷണം നടത്തിയ പോലീസ് സംഘങ്ങളാണ് പ്രതികളെ പിടികൂടിയത്. രാജസ്ഥാനിലെ സിരോഹി ഗ്രാമത്തിലെ പാടത്ത് കുഴിച്ചിട്ട സ്വര്‍ണത്തിന്റെ ഭൂരിഭാഗവും പോലീസ് കണ്ടെടുത്തു.

https://www.malayalamnewsdaily.com/sites/default/files/2022/01/28/gold1.png
ജനുവരി 14ന് പുലര്‍ച്ചെ ഫോപ്പല്‍വാഡിയിലെ ജ്വല്ലറിയില്‍ കയറിയ നാലു പേരാണ് എട്ട് കോടി രൂപ വിലവരുന്ന 17.4 കിലോ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. മോഷ്ടാക്കള്‍ സിസിടിവിയുടെ ഡിജിറ്റല്‍ റെക്കോര്‍ഡറും കൊണ്ടുപോയതിനാല്‍ പ്രതികളെ കണ്ടെത്തുക പ്രയാസമായിരുന്നു. ജ്വല്ലറി ഉടമ നല്‍കിയ പരാതിയില്‍ ഗണേഷ് കുമാര്‍ (21), രമേഷ് പ്രജാപതി (21) എന്നവരടക്കം അഞ്ച് പ്രതികളുടെ പേരുകള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് ലോകമാന്യ തിലക് മാര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.
അന്വേഷണത്തില്‍ പോലീസിന് പ്രതികളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭിച്ചു. ഇതിനു പിന്നാലെ ആറ് പോലീസ് സംഘങ്ങളെ ഉത്തര്‍ പ്രദേശിലേക്കും രാജസ്ഥാനിലേക്കും നിയോഗിച്ചു. മുഖ്യപ്രതി പ്രജാപതിയെ സിരോഹിയിലെ രാവ്ധാര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ആഭരണങ്ങള്‍ പാടത്ത് കുഴിച്ചിട്ടിരിക്കയാണെന്ന് അറിയിച്ചത്.

 

Tags

Latest News