എസ്.രാജേന്ദ്രനെ സസ്പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ സി.പി.എം സെക്രട്ടറിയേറ്റ് അംഗീകരിച്ചു

തിരുവനന്തപുരം- ദേവികുളം മുന്‍ എം.എല്‍.എ എസ്.രാജേന്ദ്രനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. ഒരു വര്‍ഷത്തേക്കാണ് സസ്പെന്‍ഷന്‍.

സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പരില്‍ രാജേന്ദ്രനെ സസ്പെന്‍ഡ് ചെയ്യാന്‍ സി.പി.എം ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് കൈമാറുകയായിരുന്നു. ഇതിനാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റിന്റെ അംഗീകാരം ലഭിച്ചിരിക്കുന്നത്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനാലാണ് നടപടി വൈകിയത്.

 

 

Latest News