മഹാരാഷ്ട്രയില്‍ ബി.ജെ.പി എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കി

മുംബൈ- മഹാരാഷ്ട്ര നിയമസഭയില്‍നിന്ന് 12 ബി.ജെ.പി എം.എല്‍.എമാരെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്ത നടപടി സുപ്രീം കോടതി റദ്ദാക്കി. നിയമസഭാ സെഷന്‍ സമയപരിധിക്ക് അപ്പുറത്തേക്ക് എം.എല്‍.എമാരെ സസ്പെന്‍ഡ് ചെയ്യുന്നത് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിയമസഭാ സമ്മേളന കാലാവധി വരെ സസ്പെന്‍ഡ് ചെയ്യാനാണ് നിയമം അനുവദിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി.

സ്പീക്കറുടെ കസേരയിലുണ്ടായിരുന്ന പ്രിസൈഡിംഗ് ഓഫീസര്‍ ഭാസ്‌കര്‍ യാദവിനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് 12 ബി.ജെ.പി എം.എല്‍.എമാരെ കഴിഞ്ഞ വര്‍ഷം ജൂലൈ 5നാണ് സസ്പെന്‍ഡ് ചെയ്തത്. പാര്‍ലമെന്ററികാര്യ മന്ത്രി അനില്‍ പരബ് അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. പ്രതിപക്ഷ ബെഞ്ചിലെ എണ്ണം കുറക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസ് ആരോപിച്ചിരുന്നു.

 

Latest News