തൃശൂർ-ജില്ലയിലെ തിരുവില്വാമല പഞ്ചായത്തിൽ ബി.ജെ.പിയെ അവിശ്വാസത്തിലൂടെ പുറത്താക്കി കോൺഗ്രസിലെ കെ പത്മജ നറുക്കെടുപ്പിലൂടെ പ്രസിഡന്റായി. വോട്ടെടുപ്പിൽ കോൺഗ്രസിനും ബി.ജെ.പിക്കും ആറു വീതം വോട്ട് ലഭിച്ചതോടെയാണ് നറുക്കെടുപ്പ് വേണ്ടി വന്നത്. സി.പി.എമ്മിന് അഞ്ചു സീറ്റുണ്ട്. വൈസ് പ്രസിഡന്റിനെ ഉച്ചക്ക് രണ്ടു മണിക്ക് തെരഞ്ഞെടുക്കും.