മുതിർന്ന മാധ്യമപ്രവർത്തകൻ ഇ.സോമനാഥ് അന്തരിച്ചു

തിരുവനന്തപുരം- മുതിർന്ന മാധ്യമ പ്രവർത്തകൻ ഇ. സോമനാഥ് (58) അന്തരിച്ചു. മലയാള മനോരമയിൽ സീനിയർ സ്‌പെഷ്യൽ കറസ്‌പോണ്ടന്റായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം.  കഴിഞ്ഞ ഡിസംബറിലാണ് മനോരമയിൽനിന്ന് വിരമിച്ചത്. ആഴ്ചക്കുറിപ്പുകൾ എന്ന പ്രതിവാര കോളവും നിയമസഭാ അവലോകനമായ നടുത്തളവും ഏറെ ശ്രദ്ധേയമായിരുന്നു.  സംസ്‌കാരം വൈകിട്ട് ശാന്തികവാടത്തിൽ. സോമനാഥിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. 


 

Latest News