ഇന്ത്യയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് നാല് ശതമാനം കുറഞ്ഞു, പുതിയ കേസുകള്‍ 2.51 ലക്ഷം

ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 2.51 ലക്ഷം കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന കോവിഡ് ബാധയില്‍ 12 ശതമാനം കുറവ് രേഖപ്പെടുത്തി. പോസിറ്റിവിറ്റി നിരക്ക് 19.59 ശതമാനത്തില്‍നിന്ന് 15.88 ശതമാനമായി കുറഞതും ആശ്വാസമായി. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 17.47 ശതമാനമാണ്.
മൊത്തം രോഗബാധയുടെ 5.18 ശതമാനമാണ് നിലവില്‍ ആക്ടീവ് കേസുകള്‍. അതേസമയം കോവിഡ് രോഗമുക്തി നിരക്ക് 93.60 ശതമാനമായി കുറഞ്ഞിരിക്കയാണ്. ജനുവരി 26 ന് അവസാനിച്ച വാരത്തില്‍ 400 ജില്ലകളില്‍ 10 ശതമാനത്തിനു മുകളിലാണ് പോസിറ്റിവിറ്റി.

 

Latest News