Sorry, you need to enable JavaScript to visit this website.
Thursday , May   26, 2022
Thursday , May   26, 2022

ചരക്കുവണ്ടി പാളം തെറ്റി; ട്രെയിന്‍ ഗതാഗതം താറുമാറായി, 5 ട്രെയ്നുകൾ റദ്ദാക്കി, നിരവധി ട്രെയിനുകള്‍ വൈകിയോടുന്നു 

കോഴിക്കോട്-കൊച്ചിയ്ക്കടുത്ത് ചരക്കുവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് അപകടത്തെ തുടര്‍ന്ന് കേരളത്തില്‍ അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി. ഗുരുവായൂര്‍ -തിരുവനന്തപുരം ഇന്റര്‍സിറ്റി (16341), എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി(16305), കോട്ടയം-നിലമ്പൂര്‍ എക്‌സ്പ്രസ് (16326), നിലമ്പുര്‍ -കോട്ടയം എക്‌സ്പ്രസ്സ്(16325), ഗുരുവായൂര്‍- എറണാകുളം എക്‌സ്പ്രസ്(06439) എന്നിവയാണ് റദ്ദാക്കിയത്. ഇന്നു പുലര്‍ച്ച കൊച്ചിയില്‍ നിന്ന് പൂനെയ്ക്ക് പുറപ്പെടേണ്ടിയിരുന്ന എറണാകുളം-പൂനെ എക്‌സ്പ്രസ് വൈകുമെന്ന് റെയില്‍വേ കേന്ദ്രങ്ങള്‍ അറിയിച്ചു. രാവിലെ 8.30ന് കോഴിക്കോട് എത്തേണ്ടിയിരുന്ന ട്രെയിന്‍ ഉച്ചയെങ്കിലുമാവും. പാലക്കാട് നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന ചരക്കു തീവണ്ടിയാണ് ആലുവില്‍ അപകടത്തില്‍ പെട്ടത്. രണ്ട് ബോഗികള്‍ പാളത്തില്‍ നിന്നും തെന്നിമാറി. ഇതോടെ തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു.

ബോഗികളുടെ വീലുകളും മറ്റും ദൂരേക്ക് തെറിച്ചുപോയി. ആര്‍ക്കും പരിക്കില്ല. പെരിയാറിന് കുറുകെയുള്ള പാലം പിന്നിട്ട് പ്രധാന ട്രാക്കില്‍ നിന്ന് ഗുഡ്‌സ് ഷെഡ് ട്രാക്കിലേക്ക് മാറുമ്പോഴാണ് പാളം തെറ്റിയത്. റെയില്‍വെ എഞ്ചിനീയറിങ് വിഭാഗം സ്ഥലത്തെത്തി ബോഗികള്‍ വേര്‍പെടുത്തി ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. അപ്രതീക്ഷിതമായി ദീര്‍ഘ ദൂര ട്രെയിനുകള്‍ റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി. 

Latest News