റിയാദ്- കേളി കലാസാംസ്‌കാരിക വേദിയുടെ 11 ാമത് കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായ യൂനിറ്റ് സമ്മേളനങ്ങൾ തുടരുന്നു. ഓഗസ്റ്റിൽ നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ വരെയാണ് യൂനിറ്റ് സമ്മേളനങ്ങൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി നടന്ന മലാസ് ഏരിയയിലെ മജ്മ യൂനിറ്റ് കൺവെൻഷനിൽ യൂനിറ്റ് വിഭജിച്ച് മജ്മ, ഹോത്ത സുധൈർ എന്നീ രണ്ട് യൂനിറ്റുകൾ നിലവിൽ വന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രക്തസാക്ഷി ധീരജ് നഗറിൽ നടന്ന കൺവെൻഷൻ കേളി വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കൂട്ടായി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രതീഷ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം ഡോ. പ്രവീൺ സ്വാഗതം പറഞ്ഞു.
സുരേന്ദ്രൻ കൂട്ടായി, സെബിൻ ഇക്ബാൽ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു.
മലാസ് ഏരിയ ട്രഷറർ സജിത്ത് രണ്ട് യൂനിറ്റിലേയും അംഗങ്ങളുടെ ലിസ്റ്റ് അവതരിപ്പിച്ചു. മുഹമ്മദ് ഷരീഫ് അവതരിപ്പിച്ച മജ്മ യൂനിറ്റ് കമ്മിറ്റിയുടെ പാനലിൽ നിന്ന് പ്രതീഷ് പുഷ്പൻ (പ്രസിഡന്റ്), മുഹമ്മദ് ഷരീഫ് (സെക്രട്ടറി), ഡോ.രാധാകൃഷ്ണൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
മലാസ് ഏരിയ ജോയന്റ് സെക്രട്ടറി അഷറഫ് അവതരിപ്പിച്ച ഹോത്ത സൂധേർ യൂനിറ്റ് കമ്മിറ്റി പാനലിൽനിന്ന് ഷൗക്കത്ത് ബി (പ്രസിഡന്റ്), മുഹമ്മദ് ഷിജിൻ (സെക്രട്ടറി), അബ്ദുൽ കരീം (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
ഏരിയ സെക്രട്ടറി സുനിൽ ഏരിയ സമ്മേളന പ്രതിനിധി പാനൽ അവതരിപ്പിച്ചു. എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് കുറക്കുക, കെ. റെയിൽ പദ്ധതി നടപ്പിലാക്കുക എന്നീ പ്രമേയങ്ങൾ അനീസ്, ഷിജിൻ എന്നിവർ അവതരിപ്പിച്ചു. മലാസ് ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ റിയാസ്, മുകുന്ദൻ, ഇ.കെ രാജീവൻ, അഷ്‌റഫ് പൊന്നാനി, സുജിത്ത്, ഏരിയാ കമ്മിറ്റി അംഗങ്ങളായ നൗഫൽ, അബ്ദുൽ കരീം, സുനിൽ കുമാർ എന്നിവർ സംസാരിച്ചു. മജ്മ യൂനിറ്റ് സെക്രട്ടറി മുഹമ്മദ് ഷരീഫ് നന്ദി പറഞ്ഞു.






