കൊച്ചി-വിശാലകൊച്ചി വികസന അതോറിറ്റിയുടെ (ജി.സി.ഡി.എ) ചെയര്‍മാനായി മുന്‍ എം.പി കെ. ചന്ദ്രന്‍പിള്ളയെ സര്‍ക്കാര്‍ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് കാലാവധി. നിലവില്‍ സി.ഐ.ടി.യു ദേശീയ സമിതി അംഗവും സി.പി.എം സംസ്ഥാന കമ്മറ്റി അംഗവുമാണ്. വി. സലിം രാജിവെച്ച ഒഴിവിലാണ് ചന്ദ്രന്‍ പിള്ള നിയമിതനാകുന്നത്. എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയാണ്.
ജി.സി.ഡി.എ ചെയര്‍മാന്‍ പദവിയിലേക്ക് ജില്ലയിലെ പല സി.പി.എം നേതാക്കള്‍ക്കും നോട്ടമുണ്ടായിരുന്നു. എന്നാല്‍ സീനിയോറിറ്റി പരിഗണിച്ചാണ് കെ. ചന്ദ്രന്‍പിള്ളയെ നിയമിക്കാന്‍ തീരുമാനിച്ചത്. ബോര്‍ഡ്-കോര്‍പ്പറേഷന്‍ വിഭജനത്തില്‍ ജി.സി.ഡി.എയുടെ ചുമതല സി.പി.എമ്മാണ് ഏറ്റെടുക്കാറുള്ളത്.