റിയാദ് - ഉഗാണ്ടയിലെ പബ്ലിക് പാര്‍ക്കില്‍ സഫാരിക്കിടെ ആന ചവിട്ടിക്കൊന്നത് സൗദി ടൂറിസ്റ്റിനെ അല്ലെന്ന് സ്ഥിരീകരണം. ഉഗാണ്ടയിലെ മര്‍ചിസണ്‍ ഫാള്‍സ് നാഷണല്‍ പാര്‍ക്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സഫാരിക്കിടെ സൗദി ടൂറിസ്റ്റ് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നെന്നും വൈകാതെ ആനയുടെ ആക്രമണത്തില്‍ മരണപ്പെടുകയായിരുന്നെന്നും ഉഗാണ്ട വന്യജീവി വകുപ്പ് വക്താവ് ബഷീര്‍ ഹെന്‍ഗിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ മരണപ്പെട്ടത് സൗദി ടൂറിസ്റ്റ് അല്ലെന്നും മറ്റൊരു രാജ്യക്കാരനാണ് എന്നും സ്ഥിരീകരിച്ചതായി ഉഗാണ്ട സൗദി എംബസി പറഞ്ഞു.
അറബ് വംശജനാണ് മരിച്ചതെന്ന് മര്‍ചിസണ്‍ ഫാള്‍സ് നാഷണല്‍ പാര്‍ക്ക് ജീവനക്കാരെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായി പാര്‍ക്ക് അധികൃതര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കുന്നതിന് സുരക്ഷാ പ്രോട്ടോകോളുകള്‍ പുനഃപരിശോധിക്കുമെന്നും അധികൃതര്‍ പറഞ്ഞു.






