കാണിച്ചത് ശരീരമല്ല; ചിത്രത്തെ ന്യായീകരിച്ച് ജിലു ജോസഫ്

കൊച്ചി- സോഷ്യല്‍ മീഡിയില്‍ ചൂടേറിയ ചര്‍ച്ചയക്ക് തിരികൊളുത്തിയ ഗൃഹലക്ഷി ദ്വൈവാരികയുടെ കവര്‍ ചിത്രത്തിലെ താരമാണ് മോഡലും നടിയുമായ ജിലു ജോസഫ്. പൂര്‍ണമായും മാറ് മറക്കാതെ കുഞ്ഞിനെ മുലയൂട്ടുന്ന ജിലുവിന്റെ ചിത്രത്തെ ചൊല്ലിയാണ് കോലാഹലങ്ങള്‍. എന്നാല്‍ മുലയൂട്ടുമ്പോള്‍ മുല ഭാഗികമായി പുറത്തു കാണിച്ചതില്‍ തനിക്കു ഖേദമില്ലെന്ന് ജിലു വ്യക്തമാക്കുന്നു. ശരി എന്നു വിശ്വസിക്കുന്ന കാര്യങ്ങള്‍ മാത്രമെ ചെയതിട്ടുള്ളൂ. ചെയ്യുന്ന കാര്യങ്ങളില്‍ ചിലപ്പോള്‍ പിഴവുകളുണ്ടായേക്കാം. എന്നാല്‍ ഒരിക്കലും ഖേദമില്ല-ജിലു പറയുന്നു.

ആശങ്കയും പേടിയും തുറിച്ചു നോട്ടവുമൊന്നുമില്ലാത അമ്മമാര്‍ക്ക് സ്വതന്ത്രരമായി കുഞ്ഞിനെ മുലയൂട്ടാന്‍ സാഹചര്യം ഉണ്ടാക്കുന്നതിനായിരുന്നു ദ്വൈവാരികയുടെ കാമ്പയിന്‍. തുറിച്ചു നോക്കരുത്, ഞങ്ങള്‍ക്കു മുലയൂട്ടണം എന്ന തലക്കെട്ടിനൊപ്പമാണ് ജിലു ഒരു കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം കവര്‍ ആയി പ്രസിദ്ധീകരിച്ചത്.

ഞാന്‍ ചെയ്തത് ശരീര പ്രദര്‍ശനമല്ല.  ഒരു അമ്മയായി കുഞ്ഞിനെ മുലയൂട്ടുന്ന വേഷം നടിയായ എന്നെ തേടി വന്നപ്പോള്‍ അതു ചെയ്തു. പോസിറ്റീവായ വിമര്‍ശനങ്ങളെ എനിക്ക് ഉള്‍ക്കൊള്ളാനാകും. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ തെറിവിളികള്‍ സഹിക്കാനാവില്ല- ജിലു പറയുന്നു. 

 

Latest News