Sorry, you need to enable JavaScript to visit this website.

വാട്‌സ്ആപ്പിൽ റെക്കോർഡിംഗ്  നിർത്താം...തുടരാം

വോയ്‌സ് റെക്കോർഡിംഗിനിടയിൽ നിങ്ങൾ പെട്ടെന്ന് മറ്റെന്തെങ്കിലും തിരക്കിലായോ ?. എങ്കിൽ റെക്കോർഡിംഗ് താൽക്കാലികമായി പോസ് ചെയ്യുകയും പിന്നീട് അതേ റെക്കോർഡിംഗ് തുടരുകയും ചെയ്യാം. വാട്‌സ്ആപ് ആണ് ഈ പുതിയ ഒാപ്ഷൻ ഏർപ്പെടുത്തിയത്. ആദ്യഘട്ടത്തിൽ ഐഒഎസ് ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ സൗകര്യം ലഭിക്കുക. പിന്നീട് മറ്റ് ഫോണുകളിലും ലഭ്യമാക്കും.
ഉപഭോക്താക്കളിൽ നിന്നുള്ള നിരന്തര ആവശ്യത്തെ തുടർന്നാണ് ഇത്തരമൊരു ഒാപ്ഷൻ അവതരിപ്പിക്കുന്നതെന്ന് വാട്‌സ്ആപ് അധികൃതർ വ്യക്തമാക്കി. നിലവിൽ വോയ്‌സ് ലൈവ് റെക്കോർഡ് ചെയ്യുമ്പോൾ പാതി വഴിയിൽ പോസ് ചെയ്യാനുള്ള സംവിധാനമില്ല. അതുവരെ റെക്കോർഡ് ചെയ്ത ഭാഗം അയക്കുകയോ അല്ലെങ്കിൽ അത് ഡിലീറ്റ് ചെയ്ത് പിന്നീട് പുതിയത് റെക്കോർഡ് ചെയ്യുകയോ വേണം. ഡ്രൈവിംഗിനിടെ വോയ്‌സ് മെസേജിംഗ് നടത്തുന്നവർക്ക് ഏത് ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ടെന്നാണ് കമ്പനിക്ക് ലഭിച്ച വിവരം. പുതിയ സംവിധാനത്തിൽ റെക്കോർഡിംഗ് പാതിവഴിയിൽ നിർത്താം. പിന്നീട് അതിന്റെ ബാക്കി റെക്കോർഡ് ചെയ്ത് അയക്കാം. വോയ്‌സ് റെക്കോർഡുകൾ അയക്കുന്നതിന് മുമ്പ് റെക്കോർഡ് ചെയ്തയാൾക്ക് കേൾക്കാനുള്ള പ്രിവ്യു ഒപ്ഷൻ അടുത്തിടെ വാട്‌സ്ആപ് അവതരിപ്പിച്ചിരുന്നു.

 

Latest News