മികവ് ഐ ഫോണിനെന്ന് സർവേകൾ 

ഇന്ത്യയിൽ കൂടുതൽ ഇഷ്ടക്കാരുള്ള മൊബൈൽ ഹാന്റ്‌സെറ്റ് ആപ്പിളിന്റെ ഐ ഫോൺ തന്നെയെന്ന് സർവേ ഫലങ്ങൾ. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഫോണുകൾ തെരഞ്ഞെടുക്കുന്നതിനായി ഈ രംഗത്തെ വിവിധ ഏജൻസികൾ നടത്തിയ സർവേകളിലാണ് വിവിധ ഐഫോൺ മോഡലുകൾ മുന്നിൽ നിൽക്കുന്നത്. ഐ ഫോൺ 13 മിനി, ഐഫോൺ 13, 13 പ്രോ,13 പ്രോ മാക്‌സ് എന്നിവയാണ് ഗുണനിലവാരത്തിൽ മുന്നിലുള്ളതെന്നും സർവേകൾ ചൂണ്ടിക്കാട്ടുന്നു. റിയൽമീ ജി.ടി, എം.ഐ 11 അൾട്ര, സാംസംഗ് ഗാലക്‌സി എസ് 21 അൾട്ര, വിവോ എക്‌സ്70 പ്രോ പ്ലസ്, സാംസംഗ് ഗാലക്‌സി എസ്20 എഫ്.ഇ 5ജി, എം.ഐ 11 എക്‌സ് പ്രോ, വൺപ്ലസ് 9 പ്രോ എന്നിവയാണ് മികച്ച ഫോണുകളായി തെരഞ്ഞെുടുക്കപ്പെട്ട മികച്ച ബ്രാന്റുകൾ.

 

Latest News