തിരുമ്മല്‍ കേന്ദ്രത്തിലെ ജീവനക്കാരിയെ തല്ലി, യുവാവിനെതിരെ കേസ്

കൊച്ചി- ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രത്തിലെ ജീവനക്കാരിയെ മര്‍ദ്ദിച്ചതിനും അപമര്യാദയായി പെരുമാറിയതിനും സഹപ്രവര്‍ത്തകനെതിരെ കേസ്.  അജിത് നാരായണന്‍ എന്ന യുവാവിനെതിരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തത്. എന്നാല്‍ ലൈംഗിക അതിക്രമം നടത്തിയിട്ടും പ്രതിയെ പിടികൂടാതെ പോലീസ് ഒളിച്ചുകളിക്കുകയാണെന്ന് ജീവനക്കാരി ആരോപിച്ചു. യുവതിയെ മര്‍ദ്ദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.

കലൂരിലെ ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രത്തില്‍നിന്നുള്ള സി.സി.ടി.വി ദൃശ്യമാണ് പുറത്തു വന്നത്. സ്ഥാപനത്തിലെ ജീവനക്കാരിയെ സഹപ്രവര്‍ത്തകനായ അജിത് നാരായണന്‍ മുഖത്തടിക്കുകയാണ്. ജീവനക്കാരിയുടെ പരാതിയില്‍ അജിത്തിനെതിരെ മര്‍ദ്ദിച്ചതിനും ദേഹോപദ്രവമേല്‍പ്പിച്ചതിനും കേസെടുത്തു. എന്നാല്‍ മുഖത്തടിച്ച അജിത് തന്നെ കയറിപ്പിടിച്ചെന്നും യുവതി പരാതിപ്പെട്ടു.
യുവതി കൊച്ചി ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

 

 

Latest News