പുരുഷന്മാര്‍ ബലാത്സംഗത്തിനിരയാക്കി, സ്ത്രീകള്‍ മുടിമുറിച്ച് കരിഓയില്‍ ഒഴിച്ചു, 20 കാരിയുടെ പീഡന ദൃശ്യങ്ങള്‍ പുറത്ത്

ന്യൂദല്‍ഹി- കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ ഒരുകൂട്ടം സ്ത്രീകള്‍ മുടി മുറിക്കുകയും മുഖത്ത് കരിഓയില്‍ ഒഴിക്കുകയും ആക്രമിക്കുകയും ചെയ്തു. കിഴക്കന്‍ ദല്‍ഹിയിലെ ഷാഹ്ദറയിലാണ് 20 വയസ്സുകാരി ആക്രമണത്തിനിരയായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പോലീസ് അന്വേഷണം നടത്തി നാലു പേരെ അറസ്റ്റ് ചെയ്തു.

ചെരിപ്പുമാലയിട്ട് യുവതിയെ റോഡിലൂടെ നടത്തിക്കുകയും ചെയ്തു.
കൂട്ടത്തോടെയെത്തിയ സ്ത്രീകള്‍ യുവതിയെ മര്‍ദിക്കുന്നതിന്റെയും ബഹളമുണ്ടാക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളാണ് ട്വിറ്ററിലൂടെ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.
പ്രദേശത്തെ അനധികൃത മദ്യ വില്‍പനക്കാര്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്നും ചെരിപ്പുമാലയിട്ട് തെരുവിലൂടെ നടത്തിച്ചെന്നുമാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ ട്വീറ്റ് ചെയ്തത്. അതേസമയം, ഒരു ആണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി മര്‍ദിച്ചതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Latest News