Sorry, you need to enable JavaScript to visit this website.

ഉത്തരാഖണ്ഡ് മുന്‍ പി.സി.സി അധ്യക്ഷന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

ഡെഹ്റാഡൂണ്‍- പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് ബുധനാഴ്ച  പുറത്താക്കിയ സംസ്ഥാന അധ്യക്ഷന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഉത്തരാഖണ്ഡിലെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായ് ആണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. കിഷോര്‍ ഉപാധ്യായിയെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

ബി.ജെ.പിയുമായും മറ്റു രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധം പുലര്‍ത്തിയതിന്റെ പേരില്‍ ഇദ്ദേഹത്തെ നേരത്തെ തന്നെ സ്ഥാനങ്ങളില്‍നിന്ന് കോണ്‍ഗ്രസ് നീക്കം ചെയ്തിരുന്നു. നടപടികള്‍ക്ക് പിന്നാലെയാണ് കിഷോര്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയിരിക്കുന്നത്. തെഹ്രി മണ്ഡലത്തില്‍ ഇത്തവണ ബി.ജെ.പി ടിക്കിറ്റില്‍ മത്സരിക്കും.

ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനായി പുറത്തിറക്കിയ മൂന്ന് സ്ഥാനാര്‍ഥി പട്ടികയിലും കിഷോര്‍ ഉപാധ്യായ് ഇടംപിടിച്ചിരുന്നില്ല. ഇതോടെ ഇയാള്‍ ബി.ജെ.പിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായിരുന്നു.

ഫെബ്രുവരി 14-നാണ് ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടക്കുക.

 

Latest News