ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് ആറ് പെണ്‍കുട്ടികള്‍ ചാടിപ്പോയി, ഊര്‍ജിത തിരച്ചില്‍

കോഴിക്കോട്-  വെള്ളിമാട്  കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായി. ബുധനാഴ്ച മുതലാണ് കാണാതായത്. ആറ് പേരും ഒരുമിച്ച്  കെട്ടിടത്തിന് മേല്‍ കോണിവെച്ച് ഇറങ്ങിപ്പോയതായിട്ടാണ് പ്രാഥമിക നിഗമനം. ചേവായൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം ചില്‍ഡ്രന്‍സ്  ഹോമില്‍ റിപ്പബ്ലിക് ദിനാഘോഷം നടന്നിരുന്നു. ഇതിന് ശേഷമാണ് കുട്ടികളെ കാണാതായത്. കാണാതായ ആറ് പേരില്‍ അഞ്ചുപേര്‍ കോഴിക്കോട് സ്വദേശിനികളും ഒരാള്‍ കണ്ണൂര്‍ സ്വദേശിനിയുമാണ്. ആറ് പേര്‍ക്കും പ്രായപൂര്‍ത്തിയായിട്ടുമില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് എത്രയും പെട്ടെന്ന് കുട്ടികളെ  കണ്ടെത്താനുള്ള  ശ്രമത്തിലാണ് പോലീസ്.

 

 

Latest News