ഖത്തറിൽ മലയാളി യുവതി ഷോക്കേറ്റ് മരിച്ചു

ദോഹ-ഖത്തറിൽ കുളിമുറിയിൽ ഷോക്കേറ്റ് നാദാപുരം സ്വദേശിനിയായ യുവതി ഷോക്കേറ്റ് മരിച്ചു. വാണിമേൽ ചേന്നാട്ട് സുബൈർ-ഖമർലൈല ദമ്പതികളുടെ മകൾ ലഫ്‌സിന സുബൈർ(28)ആണ് മരിച്ചത്. മുള്ളമ്പത്ത മണ്ടോക്കണ്ടി സ്വദേശി പാറയുള്ള പറമ്പത്ത് ഉസ്മാൻ ഹാജിയുടെയും നഫീസയുടെയും മകൻ സഹീറിന്റെ ഭാര്യയാണ്. ഐൻ ഖാലിദിലെ വീട്ടിലാണ് അപകടമുണ്ടായത്. ബുധനാഴ്ച രാത്രിയാണ് സംഭവം. ഏറെ നേരമായിട്ടും കുളിമുറിയിൽനിന്ന് പുറത്തുവരാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറിയിലെ വാട്ടർഹീറ്ററിൽനിന്ന് ഷോക്കേറ്റുവെന്നാണ് വിവരം.ഭര്‍ത്താവ് മീത്തലെപീടികയില്‍ സഹീര്‍ ദോഹയില്‍ സ്വന്തമായി ബിസിനസ് നടത്തുകയാണ്. മക്കള്‍ : അദാന്‍ മുഹമ്മദ് സഹീര്‍,ഐദ ഖദീജ,ഐദിന്‍ ഉസ്മാന്‍.

Latest News