Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഈജിപ്ഷ്യൻ യുവാവിന് നന്ദി അറിയിച്ച് കിംഗ് ഖാൻ

റിയാദ്- ഈജിപ്ഷ്യൻ യുവാവിന് നന്ദി അറിയിച്ച് ബോളിവുഡിലെ കിംഗ് ഖാൻ ആയ ഷാറൂഖ് ഖാൻ. അൽപ കാലത്തെ ഇടവേളക്കു ശേഷമാണ് അറബ് ലോകത്തെ ആരാധകർക്കിടയിൽ ഷാറൂഖ് ഖാൻ വാർത്തയിൽ പ്രത്യക്ഷപ്പെടുന്നത്. ഇത്തവണ പുതിയ സിനിമയോ ടി.വി അഭിമുഖമോ വഴിയല്ല ഷാറൂഖ് ഖാൻ ആരാധകർക്കിടയിൽ പ്രത്യക്ഷപ്പെട്ടത്. മറിച്ച്, ട്രാവൽ ഏജന്റ് ആയ ഈജിപ്ഷ്യൻ യുവാവിന് നന്ദി പ്രകടിപ്പിച്ചായിരുന്നു. 
ഇന്ത്യൻ ടൂറിസ്റ്റ് ആയ അശ്വിനി ദേശ്പാണ്ഡെയെ സഹായിച്ചതാണ് ട്രാവൽ ഏജന്റായ ഈജിപ്ഷ്യൻ യുവാവിന് ഷാറൂഖ് ഖാൻ നന്ദി അറിയിക്കാൻ ഇടയാക്കിയ സംഭവങ്ങളുടെ തുടക്കം. ട്രാവൽ ഏജന്റ് ആയ ഈജിപ്ഷ്യൻ യുവാവിന് പണം ട്രാൻസ്ഫർ ചെയ്യാൻ ശ്രമിച്ച അശ്വിനിക്ക് സാങ്കേതിക പ്രശ്‌നങ്ങൾമൂലം അതിന് സാധിച്ചില്ല. ഇതോടെ തന്റെ ഇഷ്ട താരമായ ഷാറൂഖ് ഖാന്റെ നാട്ടുകാരിയായ താങ്കളെ തനിക്ക് വിശ്വാസമാണെന്നും ആവശ്യമായ ബുക്കിംഗുകൾ താൻ നടത്താമെന്നും പണം പിന്നീട് അടച്ചാൽ മതിയെന്നും യുവാവ് അശ്വിനി ദേശ്പാണ്ഡെയെ അറിയിച്ചു. ഈജിപ്ഷ്യൻ യുവാവിന്റെ ഈ നടപടിയെ അശ്വിനി ഏറെ വിലമതിച്ചു. 
തന്റെ നാട്ടുകാരിയാണെന്ന കാര്യം കണക്കിലെടുത്ത് അശ്വിനിയോട് ഈജിപ്ഷ്യൻ യുവാവ് കാണിച്ച ദയാവായ്പിനെ കുറിച്ച് അറിഞ്ഞ ഷാറൂഖ് ഖാൻ സ്വന്തം കൈപ്പടയിൽ ഒപ്പുവെച്ച തന്റെ ഫോട്ടോയും കൈപ്പടയിൽ എഴുതിയ അനുമോദന സന്ദേശവും ഈജിപ്ഷ്യൻ ആരാധകന് അയച്ചുകൊടുക്കുകയായിരുന്നു. കൂടാതെ ഈജിപ്തുകാരന്റെ മകൾക്കും അശ്വിനിയുടെ മകൾക്കും സ്വന്തം കൈപ്പടയിൽ ഒപ്പുവെച്ച ഫോട്ടോകളും ഷാറൂഖ് ഖാൻ അയച്ചുകൊടുത്തു. 
ഷാറൂഖ് ഖാൻ സ്വന്തം കൈപ്പടയിൽ എഴുതി ഈജിപ്ഷ്യൻ യുവാവിന് അയച്ചുകൊടുത്ത സന്ദേശം അശ്വിനി ദേശ്പാണ്ഡെ ട്വിറ്ററിലൂടെ പുറത്തുവിട്ടു. എന്റെ നാട്ടുകാരിയോട് താങ്കൾ കാണിച്ച ദയാവായ്പിന് നന്ദി, ഇത് താങ്കളുടെ ഭാഗത്തു നിന്നുള്ള വലിയ ഉദാരതയാണ് -ഈജിപ്തുകാരന് അയച്ച സന്ദേശത്തിൽ ഷാറൂഖ് ഖാൻ പറഞ്ഞു. അശ്വിനി ദേശ്പാണ്ഡെയുടെ ട്വീറ്റിന് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ആയിരക്കണക്കിന് ലൈക്കുകളും റീ-ട്വീറ്റുകളും ലഭിച്ചു. 

Tags

Latest News