Sorry, you need to enable JavaScript to visit this website.

മൂന്ന് മാസത്തിനുള്ളില്‍ അഞ്ച് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി ഐ.എസ്.ആര്‍.ഒ

ന്യൂദല്‍ഹി- മൂന്ന് മാസത്തിനുള്ളില്‍ അഞ്ച് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി ഐ.എസ്.ആര്‍.ഒ. പുതിയ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. എസ്.സോമനാഥാണ് ഈ വിവരം അറിയിച്ചത്.

കോവിഡ് വ്യാപനം ഐ.എസ്.ആര്‍.ഒയുടെ ഉപഗ്രഹ വിക്ഷേപണങ്ങളെ ബാധിച്ചിരുന്നു. റിസാറ്റ്-1എ പി.എസ്എല്‍.വി സി52 ആയിരിക്കും ഐ.എസ്.ആര്‍.ഒ ഫെബ്രുവരിയില്‍ വിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. സാറ്റ്‌ലൈറ്റ് വിക്ഷേപണങ്ങള്‍ക്ക് വേണ്ടിയാകും ഇത്. തുടര്‍ന്ന് ഓഷ്യന്‍സാറ്റ്-3യും ഐ.എന്‍.എസ് 2ബി ആനന്ദ് പി.എസ്.എല്‍.വി സി53യും മാര്‍ച്ചില്‍ വിക്ഷേപിക്കും. എസ്.എസ്.എല്‍.വി-ഡി1 മൈക്രോ സാറ്റ് ഏപ്രിലിലും വിക്ഷേപിക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു

 

 

Latest News