ഭാര്യയെ സംശയം, വീടിന് തീയിട്ടശേഷം തൂങ്ങിമരിച്ചു

തിരുവനന്തപുരം- വീട് അടിച്ചു തകര്‍ത്ത് തീയിട്ട ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. നെയ്യാറ്റിന്‍കര, പുലിയൂര്‍ ശാല, പൊട്ടന്‍ചിറയില്‍ കുമാറിനെ (45) ആണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യക്ക് മറ്റ് ചിലരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കുമാര്‍ വീട്ടില്‍ കലഹമുണ്ടാക്കുക പതിവായിരുന്നു. ഇന്നലെയും മദ്യപിച്ചെത്തി ഇയാള്‍ ഭാര്യയെയും മക്കളെയും മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന്  പോലീസ് എത്തി ഭാര്യ സുലജയെ ബന്ധുവീട്ടിലേക്ക് മാറ്റി.

ഇതില്‍ പ്രകോപിതനായാണ് കുമാര്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തത്. പെട്രോള്‍ ഒഴിച്ച് വീടിന് തീയിട്ട ശേഷമാണ് ഇയാള്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചതെന്ന്  പോലീസ് പറയുന്നു. സംശയത്തെ തുടര്‍ന്നാണ് ഇയാള്‍ ഭാര്യയെയും മക്കളെയും മര്‍ദ്ദിച്ചിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചതിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

 

Latest News