Sorry, you need to enable JavaScript to visit this website.

എം.ബി.ബി.എസ്, ബി.ഡി.എസ് ഒന്നാം ഘട്ട അലോട്ട്‌മെന്റ് നടപടിയാരംഭിച്ചു

തിരുവനന്തപുരം- 2021ലെ എം.ബി.ബി.എസ് / ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് നടപടിയാരംഭിച്ചു. പ്രവേശന പരീക്ഷാ കമ്മിഷണര്‍ പ്രസിദ്ധീകരിച്ച മെഡിക്കല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതും നീറ്റ് യു.ജി 2021 മാനദണ്ഡപ്രകാരം എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്‌സുകളില്‍ പ്രവേശനത്തിന് യോഗ്യരുമായ വിദ്യാര്‍ഥികള്‍ക്ക് ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ 29 വരെ ലഭിക്കും. ഫെബ്രുവരി രണ്ടിന് അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ഫെബ്രുവരി 3 മുതല്‍ 7 വരെ പ്രവേശനം നേടാം.
പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ കോളേജുകളിലേക്കും ഓപ്ഷന്‍ നല്‍കണം. പുതുതായി കോളേജുകള്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ എം.ബി.ബി.എസ് / ബി.ഡി.എസ് കോഴ്‌സിന് പുതുതായി ഓപ്ഷന്‍ നല്‍കാനാകില്ല. നിശ്ചിത തീയതിക്കുള്ളില്‍ പ്രവേശനം നേടിയില്ലെങ്കില്‍ അലോട്ട്‌മെന്റ് റദ്ദാകും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

 

Latest News