ഛത്തീസ്ഗഢില്‍ ഇനി ആഴ്ചയില്‍ അഞ്ചു പ്രവൃത്തിദിനം മാത്രം

റായ്പുര്‍- ഛത്തീസ്ഗഢ് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാക്കി ചുരുക്കി. ആഴ്ചയില്‍ ഇനിമുതല്‍ രണ്ടുദിവസം അവധി ലഭിക്കും.

അന്‍ശദായി പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമായി സര്‍ക്കാരിന്റെ പെന്‍ഷന്‍ വിഹിതം 10 ശതമാനത്തില്‍ നിന്ന് 14 ശതമാനമായി ഉയര്‍ത്താനും തീരുമാനിച്ചു. കര്‍ഷകര്‍ക്ക് ആശ്വാസകരമായി പയറുവര്‍ഗ വിളകള്‍ താങ്ങുവില നിരക്കില്‍ വാങ്ങുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 2022-23 ഖരീഫ് സീസണ്‍ മുതലായിരിക്കും ഇത് പ്രാബല്യത്തിലാകുക. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലാണ് പ്രഖ്യാപനങ്ങള്‍ നടത്തിയത്.
സ്ത്രീ സുരക്ഷയ്ക്കായി ഓരോ ജില്ലയിലും വനിതാ സുരക്ഷാ സെല്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

 

 

Latest News