Sorry, you need to enable JavaScript to visit this website.

ഉജ്വല സ്മരണകളുടെ റിപ്പബ്ലിക് ഇന്ത്യ

ഭാരതത്തിന്റെ എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നഈ വേളയിൽ ആദ്യമായി എല്ലാ സ്വാതന്ത്ര്യ സമര സേനാനികളെയും നന്ദിയോടെ സ്മരിക്കുന്നു. അവർ നമുക്കായി വെട്ടിത്തെളിയിച്ച വഴികളിൽ ഇന്നും അവരുടെ ചോരപ്പാടുകളുണ്ട്. അനുസ്മരിക്കാം നമുക്കവരെ എന്നും. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെങ്കിലും സ്വന്തമായി ഒരു ഭരണഘടന ഇന്ത്യക്ക് അന്നുണ്ടായിരുന്നില്ല. രാജ്യത്തിന്റെ നടത്തിപ്പിനും നിയമ നിർമാണങ്ങൾക്കും ഒക്കെയായി ഒരു ഭരണഘടന അത്യാവശ്യമാണല്ലോ. അങ്ങനെയാണ് ഭരണഘടനാ ശിൽപി എന്ന പേരിൽ അറിയപ്പെടുന്ന അംബേദ്ക്കറുടെ നേതൃത്വത്തിലുള്ള നിയമ നിർമാണ സഭ ഭരണഘടന തയാറാക്കിയത്. അങ്ങനെ1950 ജനുവരി 26 ന് ഇന്ത്യൻ ഭരണഘടന നിലവിൽ വരികയും ചെയ്തു.ഡോ. രാജേന്ദ്ര പ്രസാദ് ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭരണഘടന ഇന്ത്യയുടേതാണ്. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്. ഇന്ത്യയുടെ ദേശീയ ഉത്സവമായ ഈ റിപ്പബ്ലിക് ദിനത്തിൽ സാഹോദര്യത്തെ ഉയർത്തിപ്പിടിക്കുന്ന നിലപാടുള്ള ഭരണഘടനയെ അനുസരിച്ചുകൊണ്ട് നമുക്ക് ഒത്തൊരുമയാലും സ്‌നേഹത്തോടെയും സമത്വത്തോടെയും ചേർന്നു നിൽക്കണം. നമ്മുടെ രാജ്യത്തിന്റെ ഐശ്വര്യത്തിനും വികസനത്തിനും സമാധാനപരമായ നടത്തിപ്പിനും ഒക്കെയായിപ്രതിജ്ഞ ചെയ്യാം. കാരണം ഇന്ത്യയെ എല്ലാ വിധത്തിലും മികച്ച രാജ്യമായി മാറ്റിയെടുക്കേണ്ടത് ഇവിടുത്തെ ഓരോ പൗരന്റെയും കടമയാണ്. 
അതിലൂടെ ദേശാഭിമാനവും ദേശസ്‌നേഹവും കാത്തു സൂക്ഷിക്കാം. എല്ലാ മനുഷ്യരും ഒന്നാണെന്ന് തിരിച്ചറിയാം. കാരണം നമ്മൾ ഇന്ത്യയിലെ ജനങ്ങൾ എന്ന ആമുഖത്തോടെയാണ് ഇന്ത്യൻ ഭരണഘടന ആരംഭിക്കുന്നത് തന്നെ. എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ. ജയ്ഹിന്ദ്. 

Latest News