Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അധ്യാപക നിയമനത്തില്‍ സംവരണ നയം മാറ്റുന്നു 

ന്യൂദല്‍ഹി- ഉന്നത വിദ്യാഭ്യാസ രംഗത്തെ അധ്യാപക നിയമനത്തിലുളള സംവരണ നയം മാറ്റാന്‍ യുജിസിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ഇത് സംബന്ധിച്ച യുജിസിയുടെ ശുപാര്‍ശ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അംഗീകരിക്കുകയായിരുന്നു. നിയമ വകുപ്പിനോട് കൂടിയാലോചിച്ച ശേഷമാണ് സംവരണ പരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോകാന്‍ യുജിസിക്ക് കേന്ദ്രം അനുമതി നല്‍കിയത്.
രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലടക്കം ഇതോടെ എസ്സി-എസ്ടി, ഒബിസി വിഭാഗങ്ങളില്‍ നിന്നുളള അധ്യാപകരുടെ എണ്ണത്തില്‍ വലിയ കുറവു വരും.
അധ്യാപക നിയമനത്തിനുളള സംവരണ മാനദണ്ഡം വകുപ്പുകള്‍ കേന്ദ്രീകരിച്ച് വേണമെന്ന ആവശ്യമാണ് യുജിസി ഉന്നയിച്ചിരുന്നത്. നിലവില്‍ കോളേജുകളില്‍ ആകെയുളള അധ്യാപക എണ്ണത്തില്‍ നിന്നാണ് സംവരണം നിശ്ചയിച്ചിരുന്നത്. ഇത് ഓരോ വകുപ്പ് തിരിച്ചാകുമ്പോള്‍ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുളളവരുടെ അവസരങ്ങള്‍ വന്‍തോതില്‍ കുറയും.
ഒരു അധ്യപകന്‍ മാത്രമുളള വകുപ്പുകളില്‍ ഇനി മുതല്‍ സംവരണം ഉണ്ടാവില്ല. എന്നാല്‍ ഇത്തരത്തിലുളള എല്ലാ വകുപ്പുകളെയും കൂട്ടിച്ചേര്‍ത്ത് ഒറ്റ വകുപ്പാക്കുകയാണെങ്കില്‍ എസ്സി-എസ്ടി, ഒബിസി വിഭാഗങ്ങളില്‍ നിന്നുളളവര്‍ക്ക് അധ്യാപകരാകാന്‍ അവസരം ലഭിക്കും.
100 അധ്യാപകരില്‍ ഏഴ് പേര്‍ മാത്രമാണ് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുവരെന്നാണ് കേന്ദ്ര സര്‍ക്കാര്‍ 2016 ല്‍ പുറത്തുവിട്ട കണക്ക്. 41 കേന്ദ്രസര്‍വ്വകലാശാലകളിലായി 17106 അധ്യാപക തസ്തികകളാണ് നിലവിലുള്ളത്. 2017 ഏപ്രില്‍ ഒന്ന് വരെ ഇവയില്‍ 5997 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 

Latest News