Sorry, you need to enable JavaScript to visit this website.

തിരുവാതിരയിലെ പിണറായി സ്തുതി വ്യക്തിപൂജയല്ല-കോടിയേരി 

തിരുവനന്തപുര- തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച തിരുവാതിരയിലെ പിണറായി സ്തുതിയെ ന്യായീകരിച്ച്  
കോടിയേരി  ബാലകൃഷ്ണന്‍.  മെഗാ തിരുവാതിരക്കളിയില്‍ പിണറായി വിജയനെ സ്തുതിച്ചുള്ള പാട്ട് വ്യക്തിപൂജയായി കണക്കാക്കാനാകില്ല. ്‌കോടിയേരി ബാലകൃഷ്ണന്‍. പുകഴ്ത്തുന്ന പാട്ടുകള്‍ അവതരിപ്പിക്കാറുണ്ട്. സമ്മളനത്തിന് അകത്ത് നടന്നതല്ല കോടിയേരി പറഞ്ഞു.
മുമ്പ് പി. ജയരാജനെ പുകഴ്ത്തി പാട്ടുവന്നപ്പോള്‍ വ്യക്തിപൂജ ആരോപിച്ച് നടപടിയെടുത്തിരുന്നല്ലോ എന്ന ചോദ്യത്തിന് ജയരാജന്റെ കാര്യവും ഇതും ഒന്നായി വ്യാഖ്യാനിക്കരുതെന്ന് കോടിയേരി പറഞ്ഞു. അതും ഇതും വ്യത്യസ്തമാണ്. പി.ജെ. ആര്‍മി എന്ന പേരിലുള്ള ഗ്രൂപ്പിനകത്ത് അത് വന്നതിനെ അദ്ദേഹം തള്ളിപ്പറഞ്ഞില്ല. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലുണ്ടായ ചില പ്രശ്‌നങ്ങളാണ് അന്ന് പാര്‍ട്ടി ചൂണ്ടിക്കാട്ടിയത്.
മെഗാ തിരുവാതിരക്കളി തെറ്റായിരുന്നു എന്ന് പാര്‍ട്ടി സമ്മതിച്ചതാണ്. തെറ്റാണെന്ന് പറയുന്നതുതന്നെ പാര്‍ട്ടിയുടെ ഒരു തിരുത്തല്‍ പ്രക്രിയയുടെ ഭാഗമാണെന്നും കോടിയേരി പറഞ്ഞു. കണ്ണൂര്‍ ജില്ലക്കാരായ മൂന്ന് മുതിര്‍ന്ന നേതാക്കളാണ് പിണറായിയും കോടിയേരിയും പി.ജെയും. ഒരു ഘട്ടത്തില്‍ പാര്‍ട്ടി സഖാക്കള്‍ക്ക് ഏറ്റവും ആവേശം പകര്‍ന്ന നേതാവായിരുന്നു പിജെ. 

Latest News