യേശുവിനെ കുറിച്ചുള്ള ഗാന്ധിയുടെ കത്ത് വില്‍പനക്ക് 

വാഷിങ്ടണ്‍- യേശു ക്രിസ്തുവിനെ പരാമര്‍ശിച്ചു കൊണ്ട് മഹാത്മാ ഗാന്ധി എഴുതിയ കത്ത് അമേരിക്കയില്‍ വില്‍പനയ്ക്ക്. യു.എസിലെ ക്രൈസ്തവ ആത്മീയ ആചാര്യനായിരുന്ന മില്‍ട്ടണ്‍ ന്യൂബെറി ഫ്രാന്റ്‌സിനെഴുതിയ കത്താണിത്. പെന്‍സില്‍വാനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാബ് കളക്ഷനാണ് കത്ത് വില്‍പനയ്ക്ക് വെച്ചിട്ടുള്ളത്.
ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍ വച്ച് 1926 എപ്രില്‍ ആറിനാണ് കത്ത് എഴുതിയിരിക്കുന്നത്. മനുഷ്യകുലത്തിന്റെ മഹാന്മാരായ ഗുരുക്കന്മാരില്‍ ഒരാള്‍ ആയിരുന്നു ക്രിസ്തുവെന്ന് ഗാന്ധിജി കത്തില്‍ എഴുതിയിട്ടുണ്ട്. ടൈപ്പ് ചെയ്ത് തയാറാക്കിയ കത്തില്‍ ഗാന്ധിജിയുടെ ഒപ്പുംവ്യക്തമായി കാണാം. അരലക്ഷം രൂപയാണ് അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നത്. 

Latest News