യാവുണ്ടെ - കോവിഡും പരിക്കും കാരണം മൂന്നു ഗോളിമാരുള്‍പ്പെടെ നിരവധി കളിക്കാരില്ലാതെ ഇറങ്ങിയിട്ടും ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് ഫുട്‌ബോളില്‍ കൊമോറോസ് ആതിഥേയരായ കാമറൂണിനെ വിറപ്പിച്ചു. 2-1 വിജയം നേടാന്‍ കാമറൂണിന് വെള്ളം കുടിക്കേണ്ടി വന്നു. ലെഫ്റ്റ്ബാക്കായ ശാക്കിര്‍ അല്‍ഹദൂറാണ് ഗോള്‍വല കാത്തത്. ഏഴാം മിനിറ്റില്‍ തന്നെ ക്യാപ്റ്റന്‍ നജീം അബ്ദു ചുവപ്പ് കാര്‍ഡ് കണ്ടതോടെ പത്തു പേരുമായാണ് അവര്‍ പൊരുതിയത്.
കാള്‍ ടോകോ എകാംബിയും ക്യാപ്റ്റന്‍ വിന്‍സന്റ് അബൂബക്കറുമാണ് കാമറൂണിന്റെ ഗോളടിച്ചത്. അബൂബക്കര്‍ ടൂര്‍ണമെന്റില്‍ ആറാമത്തെ ഗോളാണ് സ്‌കോര്‍ ചെയ്തത്.
അവസാന വേളയില്‍ ഫ്രീകിക്കിലൂടെ യൂസുഫ് ചംഗാമ സ്‌കോര്‍ ചെയ്തതോടെ ഫൈനല്‍ വിസില്‍ വരെ കൊമോറോസ് പൊരുതി.






